നിലവില്‍ കൊവിഡ് വ്യാപനത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണെന്നും അടുത്ത രണ്ടോ നാലോ ആഴ്ചയ്ക്കുള്ളില്‍ അതായത് ജൂണ്‍ പകുതിയോടെ കൊവിഡ് വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നിരുന്നാലും, സിംഗപ്പൂരില്‍ ഇപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക നിയന്ത്രണങ്ങള്‍ക്കോ ??മറ്റേതെങ്കിലും നിര്‍ബന്ധിത നടപടികള്‍ക്കോ ??പദ്ധതികളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. പ്രതിദിന കണക്കില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം 181 ല്‍ നിന്ന് 250 ആയി ഉയര്‍ന്നു. 60 വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കാനും കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കാനും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കൊവിഡ് കേസുകള്‍ ഇരട്ടിയായാല്‍ ആശുപത്രിവാസം വേണ്ടി വരുന്നവരുടെ എണ്ണം 500 ആകും. വീണ്ടും ഇരട്ടിയായാല്‍ ആശുപത്രിവാസം വേണ്ടി വരിക ആയിരം പേര്‍ക്കാണ്. ഇത് സിംഗപ്പൂരിലെ ആരോഗ്യമേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Comments: